Dr.Tristan Yan
ശ്വാസകോശ ശസ്ത്രക്രിയ താരതമ്യേന കാൻസർ ശസ്ത്രക്രിയയിൽ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്.അതീവ ഗുരുതരമായ ഒരു കാൻസർ ആണ് ശ്വാസകോശാർബുദം.കണ്ടുപിടിടക്കുംമ്പോൾ തന്നെ പലതും സ്റ്റേജ് മൂന്നോ നാലോ ആകാറുണ്ട്.അത്തരം രോഗികളിൽ ചികിൽസിച്ചു മാറ്റാനുള്ള ശസ്ത്രക്രിയ പ്രായോഗികമല്ല.അതുകൊണ്ടുതന്നെ ഏതാണ്ട് പത്തു ശതമാനം കാൻസർ രോഗികൾ മാത്രമേ ഓപ്പറേഷൻ ആവശ്യമായവരുടെ പട്ടികയിൽ വരുകയുള്ളൂ.ശ്വാസകോശാർബുദം പ്രായം ചെന്നവരിൽ ആണ് കൂടുതലും കാണുന്നതിനാൽ, ഇതിൽത്തന്നെ നല്ലൊരു ശതമാനം രോഗികളും പലവിധ ശ്വാസകോശ,ഹൃദയ സംബന്ധമായ രോഗങ്ങൾ ഉള്ളവരായിരിക്കും അവർക്കു ശ്വാസകോശ ശസ്ത്രക്രിയ അപകടമേറിയതും പ്രയോഗികമല്ലാത്തതുമാണ്. ഇതുകൊണ്ടു തന്നെ മറ്റു ശാസ്ത്രക്രിയകളെ അപേക്ഷിച്ചു വളരെക്കുറച്ചു ശ്വാസകോശ ശസ്ത്രക്രിയകൾ മാത്രമേ കാൻസർ വിദഗ്ദർ ചെയ്യുന്നുള്ളൂ. അതുകൊണ്ടു തന്നെ ഇതിലെ നൂതന സങ്കേതങ്ങൾ ആയ വീഡിയോ അസ്സിസ്റ്റഡ് സർജറി മുതലായ നൂതന സങ്കേതങ്ങളുമായി ഇന്ത്യയിലെ മിക്ക കാൻസർ ശസ്ത്രക്രിയ വിദഗ്ധരും പരിചയപ്പെട്ടു വരുന്നതേ യുള്ളൂ. അതുകൊണ്ടു തന്നെ ഒരു ശസ്ത്രക്രിയയുടെ മുന്നൊരുക്കമായി ഒരു ഓപ്പറേറ്റീവ് വീഡിയോ കാണാനുള്ള എന്റെ അന്വേഷണം ട്രിസ്റ്റാൻ യാൻ എന്ന...