Dr.Tristan Yan
ശ്വാസകോശ ശസ്ത്രക്രിയ താരതമ്യേന കാൻസർ ശസ്ത്രക്രിയയിൽ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്.അതീവ ഗുരുതരമായ ഒരു കാൻസർ ആണ് ശ്വാസകോശാർബുദം.കണ്ടുപിടിടക്കുംമ്പോൾ തന്നെ പലതും സ്റ്റേജ് മൂന്നോ നാലോ ആകാറുണ്ട്.അത്തരം രോഗികളിൽ ചികിൽസിച്ചു മാറ്റാനുള്ള ശസ്ത്രക്രിയ പ്രായോഗികമല്ല.അതുകൊണ്ടുതന്നെ ഏതാണ്ട് പത്തു ശതമാനം കാൻസർ രോഗികൾ മാത്രമേ ഓപ്പറേഷൻ ആവശ്യമായവരുടെ പട്ടികയിൽ വരുകയുള്ളൂ.ശ്വാസകോശാർബുദം പ്രായം ചെന്നവരിൽ ആണ് കൂടുതലും കാണുന്നതിനാൽ, ഇതിൽത്തന്നെ നല്ലൊരു ശതമാനം രോഗികളും പലവിധ ശ്വാസകോശ,ഹൃദയ സംബന്ധമായ രോഗങ്ങൾ ഉള്ളവരായിരിക്കും അവർക്കു ശ്വാസകോശ ശസ്ത്രക്രിയ അപകടമേറിയതും പ്രയോഗികമല്ലാത്തതുമാണ്. ഇതുകൊണ്ടു തന്നെ മറ്റു ശാസ്ത്രക്രിയകളെ അപേക്ഷിച്ചു വളരെക്കുറച്ചു ശ്വാസകോശ ശസ്ത്രക്രിയകൾ മാത്രമേ കാൻസർ വിദഗ്ദർ ചെയ്യുന്നുള്ളൂ. അതുകൊണ്ടു തന്നെ ഇതിലെ നൂതന സങ്കേതങ്ങൾ ആയ വീഡിയോ അസ്സിസ്റ്റഡ് സർജറി മുതലായ നൂതന സങ്കേതങ്ങളുമായി ഇന്ത്യയിലെ മിക്ക കാൻസർ ശസ്ത്രക്രിയ വിദഗ്ധരും പരിചയപ്പെട്ടു വരുന്നതേ യുള്ളൂ. അതുകൊണ്ടു തന്നെ ഒരു ശസ്ത്രക്രിയയുടെ മുന്നൊരുക്കമായി ഒരു ഓപ്പറേറ്റീവ് വീഡിയോ കാണാനുള്ള എന്റെ അന്വേഷണം ട്രിസ്റ്റാൻ യാൻ എന്ന ഒരു തൊറാസിക് സർജന്റെ വിഡിയോയിൽ എത്തി. പെട്ടെന്ന് ഓർമ്മകൾ എന്നെ പതിനജ് കൊല്ലം പിന്നിലേക്ക് കൊണ്ടുപോയി. ലോകാരോഗ്യ സംഘടനയുടെ ഒരു എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി ആസ്ട്രേലിയയിലെ സിഡ്‌നിക്കടുത്തുള്ള കോഗ്ര എന്ന സ്ഥലത്തുള്ള സെന്റ് ജോർജ് ഹോസ്പിറ്റലിൽ ട്രെയിനിങ് നടക്കുന്ന കാലം ; ആന്ധ്രയിൽ നിന്നുള്ള ഡോക്ടർ സമ്പത്ത്കുമാർ ആണ് എന്റെ കൂടെ ഇന്ത്യയിൽ നിന്നും വന്ന ആൾ .ലോകത്തിന്റെ പല ഭാഗങ്ങൾ നിന്നും വന്ന സർജൻമാർ പരിശീലമെടുക്കുന്ന സ്ഥലമാണ് സെൻറ് ജോർജ് ഹോസ്പിറ്റൽ.ഇവിടത്തെ പ്രധാനി കരൾ,പെരിട്ടോണിയൽ ശസ്ത്രക്രിയ വിദഗ്ദനായ ഡോക്ടർ ഡേവിഡ് മോറിസ് ആയിരുന്നു അന്ന് അദ്ദേഹത്തിന് അറുപത്തിനും എഴുപത്തിനും ഇടയ്ക്കു വയസ്സുണ്ട്(ഇപ്പോഴും അതേഹം ശസ്ത്രക്രിയയിൽ സജീവമാണ്)ട്രെയിനിങ്ങുനിടക്കും പിന്നീടുമുള്ള വിശ്രമ വേളകൾ ലോകത്തിന്റെ പലഭാഗത്തും നിന്നുമുള്ള ചെറുപ്പക്കാരായ സർജൻ മാരുടെ ചർച്ചാ വേദികൾ ആയി.വളരെ രസകരമായ പല ചർച്ചകൾ അവിടെ നടന്നു.ഇത് പല രാജ്യക്കാരുടെ ഭക്ഷണ രീതികൾ മുതൽ ടോയ്‌ലറ്റ് രീതികൾ വരെ ഞങ്ങൾ ചർച്ച ചെയ്യുമായിരുന്നു. ഈ ചർച്ചകളിൽ ഒക്കെ വളരെ ഉത്സാഹത്തോടെ പങ്കെടുത്തിരുന്ന ഒരു മെഡിക്കൽ സ്റ്റുഡന്റിന് ഉണ്ടായിരുന്നു.അത് ഈ ട്രിസ്റ്റാൻ യാൻ ആയിരുന്നു .ഓരോ ചർച്ചയിലും പങ്കെടുക്കുന്നതിനോടൊപ്പം മുന്നിലിരിക്കുന്ന കമ്പ്യൂട്ടർ സ്ക്രീനിലെ എക്സൽ ഷീറ്റിൽ സദാ വ്യാപൃതനായിരിക്കും പുള്ളി .ഒരു ദിവസം ഇന്ത്യക്കാർ മാത്രമാണ് ലോകത്തു ടോയ്ലറ്റ് പേപ്പർ ഉപയോഗിക്കാത്ത ജനത എന്ന് ട്രിസ്റ്റാൻ യാൻ കണ്ടു പിടിക്കുകയും അത് പറഞ്ഞു വളരെ നേരം പൊട്ടിച്ചിരിക്കുകയും ചെയ്‌തെത് ഞാൻ ഓർക്കുന്നു.സാധാരണ ഒരു മൂന്നാം വർഷ എംബിബിസ് വിദ്യാർത്ഥിക്ക് ഇത്തരം സങ്കീർണമായ ശസ്ത്രക്രിയ നടത്തുന്ന ടീമിൽ യാതൊരു കാര്യവും ഉണ്ടാകേണ്ടിയതല്ല .ആദ്യം എംബിബിസ് കഴിയണം പിന്നെ മൂന്നുവർഷം നീളുന്ന സർജറി ട്രെയിനിങ് കഴിയണം ; അതിനു ശേഷമുള്ള മൂന്നോളം വർഷ ട്രൈനിങ്ങിനു ശേഷം മാത്രം സ്വപ്നം കാണാവുന്ന ഒന്ന് കരൾ ശസ്ത്രക്രിയയും, പെരിട്ടോണിയൽ ശസ്ത്രക്രിയയും.പക്ഷെ ട്രിസ്റ്റാൻ എന്ന ഈ ചൈനീസ് വിദ്യാർത്ഥി തുലോം വിഭിന്നനാ യിരുന്നു. ഒന്നാമതായി പുള്ളിയുടെ ശസ്ത്രക്രിയയിൽ ഉള്ള അതീവ താല്പര്യം കണ്ടു കോളേജിൽ നിന്നും പുള്ളിയെ പൊക്കിയതാണ് ഡോക്ടർ.മോറിസ്.ഓപ്പറേഷൻ തീയേറ്ററിൽ ശസ്ത്രക്രിയകൾ അസ്സിസ്റ് ചെയ്യുക പഠന ഗവേഷണ പ്രബന്ധങ്ങൾ രചിക്കുക എന്നിവ യാണ് പുള്ളിയുടെ ഇഷ്ടപ്രവർത്തങ്ങൾ.എംബിബിസ് കഴിയാത്ത ഒരു യുവ ഡോക്ടർ വിദ്യാർത്ഥി ശസ്ത്രക്രിയകൾ അസ്സിസ്റ് ചെയ്യുന്നത് ഞങ്ങൾ കണ്ടു അത്ഭുതപെട്ടിട്ടുണ്ട്.ട്രിസ്റ്റാൻ അതിനു ശേഷം അമേരിക്കയിൽ തൊറാസിക് സർജറി ട്രെയിനിങ് ചെയ്തു ഇപ്പോൾ സിഡ്‌നിയിൽ കാർഡിയോതൊറാസിക് പ്രൊഫസർ ആയി പ്രവർത്തിക്കുന്നു ഈ യുവ സർജൻ.മാത്രമല്ല അന്നൽസ് ഓഫ് തൊറാസിക് സർജറി എന്ന വൈദ്യശാത്ര ഗവേഷണ മാസികയുടെ ചീഫ് എഡിറ്റിരുന് ട്രിസ്റ്റാൻ ആണ് .ഇതൊക്കെ വളരെ പ്രായം ചെന്നവർക്കു മാത്രം കിട്ടുന്ന പദവികൾ ആണ്.ഇതൊക്കെയാണ് ട്രിസ്റ്റാൻ ഈ ചെറുപ്രായത്തിൽ (മിക്കവാറും നാല്പത്തിന് താഴെ) കരസ്ഥമാക്കിയിരിക്കുന്നത് . എംബിബിസ് പഠിക്കുമ്പോൾ തന്നെ ഡേവിഡ് മോറിസ് നടത്തിയിരുന്ന അസംഖ്യം പഠന ഗവേഷങ്ങൾ രചിച്ചിരുന്നത് ട്രിസ്റ്റാൻആയിരുന്നു.വളരെ ചെറുപ്പത്തിൽ തന്നെ വലിയ സ്വപ്നഗങ്ങൾ കാണുകയും അതിനായി പ്രവർത്തിക്കുകയും ചെയ്താൽ നമുൾക്കെത്താവുന്ന ഉയരങ്ങൾ അത്യുന്നതങ്ങൾ തന്നെയായിരിക്കും എന്ന് ട്രിസ്റ്റാൻ നമ്മളെ പഠിപ്പിക്കുന്നു.ട്രിസ്റ്റാൻ യാൻ അസംഖ്യം സര്ജന്മാരുടെ പ്രചോദനമാകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു.


Comments
Post a Comment